നിലമ്പൂർ ബി ആർ സി യിൽ മോഷണശ്രമം
1 min read
നിലമ്പൂർ: ശനിയാഴ്ച്ച രാത്രി നിലമ്പൂർ ബി ആർ സി ഓഫീസിലും അനുബന്ധ മുറിയിലും മോഷണശ്രമം നടന്നതായി പരാതി. ബി ആർ സി ഓഫീസിലെ രണ്ട് മുറികളുടെയും പൂട്ട് തകർത്ത രീതിയിലാണ്. ഓഫീസിലെ അലമാരകൾ തുറന്ന് ഫയലുകളും രേഖകളും അലങ്കോലമാക്കിയ രീതിയിലാണ് കാണപ്പെട്ടത്.
നിലമ്പൂർ ബ്ലോക്ക് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ എം.മനോജ് കുമാറിൻ്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നിലമ്പൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് ടി.എസ് ബിനു, നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ എന്നിവർ ബി ആർ സി സന്ദർശിച്ചു.