കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

നിലമ്പൂര്‍: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വടപുറം താളി പൊയിൽ അഞ്ചു കണ്ടത്തിൽ ജോയിയുടെ മകൻ നിജോ ജോയ് (26) ആണ് മരിച്ചത്.
വണ്ടൂർ ഭാഗത്തേക്ക് പോകുകയായിരുന്നു നിജോയും സുഹൃത്തും. കാട്ടുമുണ്ട കമ്പനിപ്പടിയിൽ വെച്ചാണ് ഇവർ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുയായിരുന്നു. 4 മണിയോടെയാണ് അപകടം. ഉടൻ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്നവരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അവിവാഹിതനാണ്.
മൃതുദ്ദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംസ്ക്കാരം നാളെ വടപ്പുറം സെൻറ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ. ഒപ്പമുണ്ടായിരുന്ന വണ്ടൂർ താളിയം കുണ്ട് സ്വദ്ദേശി ജിതേഷിനെ സാരമായ പരിക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.