സാമൂഹ്യവിരുദ്ധർ ബൈക്ക് കത്തിച്ചു

പൂക്കോട്ടുംപാടം : പൂക്കോട്ടുംപാടം പരിയങ്കാട് മഞ്ചേരി തൊടി ബിജിൻ എന്ന കണ്ണന്റെ ബൈക്കാണ് സാമൂഹ്യവിരുദ്ധർ കത്തിച്ച്നശിപ്പിച്ചത്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. സഹോദരനായ ദിനേശിന്റെ വീട്ടുമുറ്റത്താണ് ബൈക്ക് സൂക്ഷിച്ചിരുന്നത്. കണ്ണന്റെ വീടിന്റെ ജനൽച്ചില്ലുകളും അടിച്ചു പൊട്ടിച്ചിട്ടുണ്ട്.
ബൈക്ക് സൂക്ഷിച്ചിരുന്ന വീടിന്റെ തൊട്ട വീട്ടിൽ താമസിക്കുന്ന മാതൃ സഹോദര പുത്രനാണ് രാത്രി ബൈക്ക് കത്തിക്കുന്നത് കണ്ടത്. ഞായറാഴ്ച പകൽ ബന്ധുവിന്റെ വീട്ടിൽ വച്ച് പരിസരവാസിയുമായിവാക്കുതർക്കം ഉണ്ടായിരുന്നു. ഇതാണ് സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നതായി പറയപ്പെടുന്നു. പൂക്കോട്ടുംപാടം പോലീസിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പൂക്കോട്ടുംപാടം എസ് ഐ രാജേഷ് അയോടൻ സ്ഥലം സന്ദർശിച്ചു അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് കഞ്ചാവ് മാഫിയയുടെ ശല്യം രൂക്ഷം ആണ് എന്നാണ് നാട്ടുകാർ പറയുന്നത്.