നിലമ്പൂർ ഉപജില്ലയെ വിഭജിക്കണം,കെ.എസ്.ടി.എ

നിലമ്പൂർ :സംസ്ഥാനത്തെ ഏറ്റവും വലിയ ഉപ ജില്ലയായ നിലമ്പൂർ ഉപ ജില്ലയെ ഭരണ സൗകര്യത്തിന് വേണ്ടിയും ,അക്കാദമിക നിലവാരം ഉയർത്തുന്നതിനുമായി വിഭജിക്കണമെന്ന് കെഎസ്ടിഎ നിലമ്പൂർ സബ്ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കെഎസ്ടിഎ ജില്ല സെക്രട്ടറി പി.എ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ബിനു എബ്രഹാം അധ്യക്ഷത വഹിച്ചു. വി.എ സജീം അനുശോചന പ്രമേയവും, ജിജി ഐസക് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സബ് ജില്ല സെക്രട്ടറി കെ. അജീഷ് പ്രവർത്തന റിപ്പോർട്ടും, എം. പ്രഹ്ളാദകുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ ഐ.ശിവദാസ് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. പി മോഹനൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ.ഷെറോണ റോയ്, പി.സി നന്ദകുമാർ, കെ.പി ഹരിദാസ്, പി രജനി, തമ്പു ജോർജ്, വി.വി രാജേഷ്, എം.സുധ, എ.വിപിൻ എന്നിവർ സംസാരിച്ചു.