ഗതാഗത കുരുക്ക് സൃഷ്ടിച്ച് ന്നുകാലികൾ
1 min readനിലമ്പൂർ: കെ.എൻ.ജി റോഡിൽ നിലമ്പൂർ ഭാഗത്താണ് കന്നുകാലികൾ ഗതാഗത തടസം സൃഷ്ടിക്കുന്നത്.ഇവിടെ ഓരോ ദിവസവും വാഹങ്ങളുടെ എണ്ണം കൂടി വരികയാണ്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളാണ് വില്ലൻമാർ. രാ
വിലെ മുതൽ റോഡിലേക്ക് ഇറങ്ങുന്ന പശുക്കൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. ഈ നാൽക്കാലികക്ക് റെസ്ക്യൂ സംവിധാനം ഉറപ്പു വരുത്തുകായാണ് വേണ്ടത് എന്ന് ആളുകൾ പറയുന്നു. വർഷങ്ങൾക്ക് മുൻപ് നിലമ്പൂർ മാർക്കെറ്റിനോട് ചേർന്നു പശുകൾക് റെസ്ക്യൂ സംവിധാനം ഉണ്ടായിരുന്നെങ്കിലും ഫലം കണ്ടില്ല. ആളുകൾക്ക് ഭീഷണി സൃഷ്ടിക്കുന്ന ഈ കന്നുകാലികളെ എത്രയും പെട്ടന്ന് ഉടമകൾക്ക് കൈമാറുകയോ, റെസ്ക്യൂ സംവിധാനം ഉറപ്പ് വരുത്തുകയോ ചെയ്യണം. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ നിയന്ത്രിക്കുമെന്നും അവയെ പിടിച്ച് കെട്ടാൻ നടപടി സ്വീകരിക്കുമെന്നുമുള്ള നിലമ്പൂർ നഗരസഭാ അധികൃതരുടെ പ്രഖ്യാപനവും ഫലം കണ്ടില്ല. അന്തർ സംസ്ഥാന പാത കന്നുകാലികൾ കീഴടക്കുന്നത് വലിയ അപകട സാധ്യതക്കും കാരണമാകും.