അധ്യാപകനെ സ്കൂളിൽ കയറി പഞ്ചായത്ത് പ്രസിഡൻ്റ് മർദ്ദിച്ചതായി പരാതി

കാളികാവ്: പ്രധാന അധ്യാപകൻ്റെ ചാർജുള്ള അധ്യാപകനെ സ്കൂളിൽ കയറി കുട്ടികളുടെ മുന്നിൽ വെച്ച് പഞ്ചായത്ത് പ്രസിഡൻ്റി ൻ്റെ നേതൃത്വത്തിലുള്ള സംഘം മർദ്ദിച്ചതായി പരാതി.അധ്യാപകൻ അലി അക്ബറിനാണ് മർദ്ദനമേറ്റത്.
ചോക്കാട് ഉദിരം പൊയിൽ ജി എൽ പി സ്ക്കൂളിൽ ശനിയാഴ്ച രാവിലെയാണ് സംഭവം.അധ്യാപകനെ കാളികാവ് സി.എച്ച്.സി. യിൽ പ്രവേശിപ്പിച്ചു. ചോക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് സി.എച്ച് ഷൗക്കത്താണ് അധ്യാപകനെ മർദിച്ചതായി പറയപ്പെടുന്നത്.
മുന്നറിയിപ്പോ അനുവാദമോ ഇല്ലാതെ സ്കൂളിൽ കുടുംബശ്രീ യോഗം കൂടാനെത്തിയ സ്ത്രീകളോട് യോഗം നടത്താൻ സ്കൂൾ സമയത്ത് ബുദ്ദിമുട്ടാണെന്ന് പറഞ്ഞതാണ് പ്രശ്നമായ തത്രെ. പ്രധാന അധ്യാപകൻ സ്ഥലത്തില്ലാത്തതിനാൽ അലി അക്ബറിനായിരുന്നു താൽക്കാലിക ചുമതല.അതേ സമയം,
ചോക്കാട് ഉദിരംരം പൊയിൽ സ്കൂളിലെ അധ്യാപകനെ പഞ്ചായത്ത് പ്രസിഡൻ്റ് മർദ്ദിച്ചതായ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചോക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് സി.എച്ച് ഷൗക്കത്ത് പറഞ്ഞു.
യോഗം നടത്താൻ സ്കൂളിലെത്തിയ കുടുംബശ്രീ അംഗങ്ങളോട് മോശമായി പെരുമാറി എന്ന പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നേരിട്ടെത്തിയ പഞ്ചായത്ത് പ്രസിഡൻറിനോട് വളരെ മോശമായാണ് അധ്യാപകൻ പെരുമാറിയത്. പ്രസിഡൻറിനെ തള്ളി മാറ്റുകയും അസഭ്യം പറയുകയുകയും ചെയ്തതായി പ്രസിഡൻ്റ് പറഞ്ഞു. പരിക്കേറ്റ പഞ്ചായത്ത് പ്രസിഡൻറിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പഞ്ചായത്ത് ഭരണകൂടത്തിൻ്റെ അധികാര പരിധിയിലുള്ള സ്ഥാപനത്തിൽ പ്രസിഡൻ്റിനോടും സ്ത്രീകളോടും മോശമായി പെരുമാറിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്നും പ്രസിഡൻ്റ് ആവശ്യപ്പെട്ടു.