രോഗികൾ ഡോക്ടറെ കാണാൻ കാത്തിരിക്കുന്നത് മണിക്കൂറുകൾ
1 min readനിലമ്പൂർ: നിലമ്പൂർ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാക്കി ഉയർത്തിയിട്ടും രോഗികളുടെ ദുരിതത്തിന് പരിഹാരമില്ല. ഉച്ചക്ക് ശേഷവും രാത്രിയും ഡോക്ടറെ കാണാൻ എത്തുന്നവരാണ് ഡോക്ടറെ കാണാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നത്.
ഇതിനിടയിൽ എമർജൻസി കേസുകൾ വന്നാൽ പിന്നീട് ഡോക്ടർ പരിശോധനക്ക് എത്തുക മണിക്കൂറുകൾ കഴിഞ്ഞാകും, ഈ ദുരവസ്ഥക്ക്, പരിഹാരം വേണമെന്ന ജനങ്ങളുടെ ആവശ്യത്തിന് മുന്നിൽ അധികൃതർ കണ്ണടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഒരു ഡോക്ടറുടെ സേവനം കൂടി ലഭ്യമാക്കുന്നതിൽ ജില്ലാ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്കും സാധിച്ചിട്ടില്ല.
ആദിവാസികളും, തൊഴിലാളികളും പാവപ്പെട്ടവരുമുൾപ്പെടെ ആശ്രയിക്കുന്ന നിലമ്പൂർ ജില്ലാ ആശുപത്രിയിൽ മണിക്കൂറുകളോളം കാത്തു നിന്ന ശേഷം സ്വകാര്യ ആശുപത്രിയിൽ ചിക്ത്സ തേടേണ്ടി വരുന്നവരും നിരവധിയാണ്. ജില്ലാ ആശുപത്രിയിലെ ചില സർജൻമാർ സ്വകാര്യ പ്രക്ടീസിന്റെ മറവിൽ സർജറി വൈകിപ്പിക്കുന്നു എന്ന ആരോപണവും ശക്തമാണ്. അത്യാഹിത വിഭാഗത്തിൽ ഡോക്ടറെ കാണാൻ വന്ന പലരും മണികൂറുകൾ കാത്തിരുന്ന ശേഷം സ്വകാര്യ ആശുപത്രികളിലെത്തിഡോക്ടർമാരെ കണ്ടാണ് ചികൽസ തേടിയത് . പാവപ്പെട്ടവന്റെ ഏക അത്താണിയായ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഒ.പി. സമയത്തിന് ശേഷം ഡോക്ടറെ കാണുക എന്നത് ഏറെ പ്രയാസകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്.പണമുള്ളവർക്ക് ഈ ക്യൂവിൽ മണിക്കൂറുകൾ നിൽക്കേണ്ട അവസ്ഥയില്ല. പക്ഷേ കാലിപോക്കറ്റുകളുമായി എത്തുന്നവനെ മറ്റ് മാർഗ്ഗമില്ലന്ന് അധികൃതർ ഓർക്കുന്നത് നല്ലതാണ്.
https://youtu.be/CTC78M5YveI