ബൈക്ക് തട്ടി വയോധിക മരിച്ചു

മമ്പാട് : പേരക്കുട്ടിയുമായി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബൈക്ക് തട്ടി വയോധിക മരിച്ചു. മമ്പാട് പരേതനായ കാമ്പ്രത്ത് സീതിയുടെ ഭാര്യ അമ്പായത്തിങ്ങൽ ഫാത്തിമ (67) ആണ് മരിച്ചത്.
മകന്റെ കുട്ടിയെ മദ്രസയിൽ നിന്നും റോഡിന്റെ മറുവശത്തേക്ക് കൊണ്ടു പോകുന്നതിനിടയിൽ എടവണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന എടവണ്ണ വർക്ക്ഷോപ്പിലെ ജീവനക്കാരനായ മമ്പാട് സ്വദേശിയുടെ ബൈക്ക് ഇടിച്ചാണ് മരിച്ചത്. രാവിലെ 9.30യോടെ മമ്പാട് പാലത്തിങ്ങൽ പെട്രോൾ പമ്പിന് സമീപമാണ് അപകടം. മൃതുദ്ദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം വൈകുംനേരം 4 ന് മമ്പാട് പുത്തൻപള്ളി ഖബറസ്ഥാനിൽ.