കണ്ടമംഗലം വാർഡിൽ ഉപതെരഞ്ഞെടുപ്പ്, ഇരുമുന്നണികൾക്കും ജീവൻ മരണ പോരാട്ടം

തിരുവാലി: ഏറിയാട് യു.പി.സ്കൂളിലെ രണ്ട് ബൂത്തുകളിലായി വോട്ടെടുപ്പ് ആരംഭിച്ചു. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സജീസ് അല്ലേക്കാടനും, എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ടി.പി സാഹിറുമാണ് മത്സരിക്കുന്നത്.
മുസ്ലീം ലീഗ് അംഗമായിരുന്ന ടി.പി.അബ്ദുൾ നാസർകോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ മരണപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത് . എൻ.ഡി.എ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാത്തതിനാൽ യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ തമ്മിലുള്ളപോരാട്ടമാണ് നടക്കുന്നത്. രാവിലെ തന്നെ വോട്ടർമാർ ബൂത്തുകളിലേക്ക് എത്തി തുടങ്ങിയതോടെ വിജയപ്രതീക്ഷയിലാണ് ഇരു മുന്നണികളും.
16 അംഗ ഭരണസമിതിയിൽ ഇരുമുന്നണികൾക്കും 8 വീതം അംഗങ്ങളായതിനാൽ നറുക്കെടുപ്പിലൂടെയായിരുന്നു പ്രസിഡൻറിനെയും, വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുത്തത് നറുക്കെടുപ്പിൽ പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫ് നേടിയപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെ യു.ഡി എഫിന് ലഭിച്ചു.കണ്ടമംഗലം വാർഡ് യു.ഡി.എഫിന് നിലനിറുത്താനായാൽ നിലവിലെ അവസ്ഥ തുടരും. എൽ, ഡി.എഫ്.വിജയിച്ചാൽ വൈസ് പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെ നഷ്ടമാകും. അതിനാൽ തന്നെ കഴിഞ്ഞ തെര’ഞ്ഞെടുപ്പിൽ 3 വോട്ടുകൾക്ക് നഷ്ടമായ വാർഡ് ഇക്കുറി പിടിക്കുക എന്ന ഉറച്ച നിലപാടിൽ എൽ.ഡി.എഫും, വാർഡ് നിലനിറുത്താൻ യു.ഡിഫും ശക്തമായ പ്രചരണമാണ് നടത്തിയത്. എന്തായാലും തിരുവാലി ഉപതെരഞ്ഞെടുപ്പ് ഫലം ഇരുമുന്നണികൾക്കും നിർണ്ണായകമാകും.