യു.ഡി.എഫിന് മിന്നും വിജയം
1 min read
തിരുവാലി : തിരുവാലി കണ്ടമംഗലം വാർഡ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മിന്നും വിജയം. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി സജീസ് അല്ലേക്കാടൻ, എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.പി. സാഹിറിനെ 106 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
2020-ലെ തെരഞ്ഞെടുപ്പിൽ മൂന്ന് വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ ജയിച്ച വാർഡിലാണ് 106 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി എഫിന് നേടാനായത്, യു.ഡി.എഫ് സ്ഥാനാർത്ഥി 718 വോട്ടുകൾ നേടിയപ്പോൾ എൽ.ഡി.എഫിന് 612 വോട്ടുകൾ മാത്രമാണ് നേടാനായത്. കണ്ടമംഗലം വാർഡ് നിലനിറുത്തിയതോടെ രണ്ടു മുന്നണികൾക്കും 8 അംഗങ്ങൾ വീതമായി. നിലവിലെ ഭരണ സമിതിയിൽ മാറ്റങ്ങൾ ഉണ്ടാവില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്ന് വോട്ടുകൾക്കു മാത്രം പരാജയപ്പെട്ട കണ്ടമംഗലം വാർഡ് തിരിച്ചുപിടിച്ച് പഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷം എന്ന എൽ.ഡി.എഫ് സ്വപ്നമാണ് പൊലിഞ്ഞത്. യു.ഡി.എഫിന്റെ മികച്ച ഭൂരിപക്ഷം എൽ.ഡി.എഫിന് കനത്ത തിരിച്ചടിയായി.
രാവിലെ 10 മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്, ഉടൻ തന്നെ ഫലവും പുറത്തു വന്നു, യു.ഡി.എഫ് പ്രവർത്തകർ ടൗണിൽ പ്രകടനവും നടത്തി.മുസ്ലീം ലീഗ് അംഗമായിരുന്ന ടി.പി.അബ്ദുൾ നാസറിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.