മൂന്നക്കലോട്ടറി ചൂതാട്ടം; മദ്ധ്യവയസ്ക്കൻ അറസ്റ്റിൽ

വഴിക്കടവ്: കാരക്കോട് പള്ളത് സുനിൽ കുമാർ (46) നെയാണ് വഴിക്കടവ് പോലീസ് പിടികൂടിയത്. വഴിക്കടവ് മണിമൂളിയിൽ നിന്നാണ് പിടിയിലായത്. വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ പി.അബ്ദുൾ ബഷീറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നുള്ള പരിശോധനയിൽ ആണ് പ്രതിപിടിയിലായത്.
വാട്സാപ്പിലൂടെ യും നേരിട്ടും മൂന്നക്ക നമ്പറുകൾ ശേഖരിച്ച് ലോട്ടറി ചൂതാട്ടം നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. കേരള ഗെയിമിംഗ്, ലോട്ടറി റെഗുലേഷൻസ് ആക്ടുകൾ പ്രകാരമാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് നടപടി.
കേരള ലോട്ടറിക്ക് സമാന്തരമായാണ് ഒറ്റ നമ്പർ എഴുത്തു ലോട്ടറി സംഘം പ്രവർത്തിക്കുന്നത്. ഫലം വരുന്നതിന് മുമ്പ് അവസാന മൂന്നക്ക നമ്പർ എഴുതി വാങ്ങും. ശരിയായാൽ പണം നൽകുന്ന രീതിയിലാണു തട്ടിപ്പ്. ലക്ഷണക്കണക്കിനു രൂപയുടെ ഇടപാട് ഇത്തരത്തിൽ സമാന്തര ലോട്ടറിയിലൂടെ നടന്നിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ.
പ്രത്യേക അന്വേഷണ സംഘത്തിൽ വഴിക്കടവ് എസ് ഐ .ടി. അജയകുമാർ.സിവിൽ,പോലീസ് ഓഫീസർമാരായ അനു മാത്യു, റിയാസ് ചീനി, എസ്.ശ്രീകാന്ത്, കെഅഭിലാഷ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെനിലമ്പൂർ കോടതിയിൽ ഹാജരാക്കി.