പച്ചക്കറികൾക്ക് തീപിടിച്ച വില, അടുക്കള ബജറ്റ് താളം തെറ്റും
1 min readനിലമ്പൂർ: ഒരു നിയന്ത്രണവുമില്ലാതെ പച്ചക്കറി വില കുതിക്കുന്നതാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത് . ഹൈന്ദവ, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നോമ്പുകാലമായതിനാൽ പച്ചക്കറി വില കുടു:ബ ബജറ്റുകളെ സാരമായി ബാധിക്കും.
തമിഴ്നാട് ,കർണ്ണാടക, സംസ്ഥാനങ്ങളിൽ പച്ചക്കറി ക്ഷാമം രൂക്ഷമാണ്. ജില്ലയിലേക്ക് ഉൾപ്പെടെ പച്ചക്കറികൾ എത്തുന്നത് ഈ സംസ്ഥാനങ്ങളിൽ നിന്നുമാണ്.മഴക്കെടുതിയാണ് ഈ സംസ്ഥാനങ്ങളിലെ പച്ചക്കറി ക്ഷാമത്തിന് കാരണം. മുരിങ്ങക്കായ്ക്ക് വില 200 കടന്നു. തക്കാളി വിലയും 100 ലേക്ക് അടുക്കുകയാണ്. എല്ലാ പച്ചക്കറികൾക്കും വില വർദ്ധിക്കുകയാണ് തമിഴ്നാട്ടിലെ കർഷകരിൽ നിന്നും മാർക്കറ്റ് വിലക്ക് പച്ചക്കറി വാങ്ങി സംസ്ഥാനത്ത് വിൽപ്പന നടത്താനുള്ള സർക്കാർ നീക്കവും ഫലം കണ്ടി. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് പച്ചക്കറി വിലയും നിയന്ത്രണമില്ലാതെ കുതിക്കുന്നത്.