ചാലിയാർ പുഴയിൽ മൃതദ്ദേഹം കണ്ടെത്തി
1 min read
നിലമ്പൂര്‍: ചാലിയാർ പുഴയുടെ കൂളി കടവിൽ 50 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദ്ദേഹo കണ്ടെത്തി. വടപുറം സ്വദ്ദേശിയായ മുബാറക്ക് എന്ന ബാബുവാണ് മരിച്ചതെന്ന് കരുതുന്നു, ഇയാൾ രണ്ട് ദിവസം മുൻപ് വരെ പഴയ സാധനങ്ങൾ വിൽക്കുന്ന കടയിൽ എത്തി സാധനങ്ങൾ നൽകിയിരുന്നു, രാത്രിയിൽ നിലമ്പൂരിലെ റോഡ് അരികിലും മറ്റുമാണ് അന്തിയുറങ്ങിയിരുന്നത്.
എ.എസ്.ഐ.റെനി ഫിലിപ്പിന്റെ നേതൃത്വത്തിൽ പോലീസ് എത്തി തുടർ നടപടികൾ തുടങ്ങി, മൃതദ്ദേഹത്തിന്റെ മുഖം കാണാവുന്ന രീതിയിലാണ് വെള്ളത്തിൽ മുങ്ങി കിടക്കുന്നത്. പുഴയുടെ സമീപത്തായി വസ്ത്രങ്ങളുമുണ്ട്.
രാവിലെ പുഴയിൽ കുളിക്കാനെത്തിയവരാണ് മൃതുദ്ദേഹം കണ്ടത്. ഇവർ കൗൺസിലർ റഹ്മത്ത് ചുള്ളിയിലിനെ വിവരം അറിയിച്ചു.തുടർന്ന് റഹ്മത്ത് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബാലനും സ്ഥലത്തെത്തിയിട്ടുണ്ട്. ഇയാളുടെ ഒപ്പം രണ്ട് വർഷമായി ഒരു സ്ത്രിയുമുണ്ട്. ഇവർ ഒന്നിച്ചാണ് ആക്രി സാധനങ്ങൾ ശേഖരിച്ചിരുന്നത്. ഇവരെ കാണാനില്ല. പുഴയിൽ തോണിയിൽ പോലീസും, നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല, ഇവരും പുഴയിൽ മുങ്ങി പോയിട്ടുണ്ടോ എന്ന് സംശയിക്കുന്നു.