സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
1 min readനിലമ്പൂര്‍: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചുങ്കത്തറ കാട്ടിച്ചിറ തുറക്കല്‍ ബഷീറിന്റെ മകന്‍ നിഹാല്‍(18) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് നാലോളം സുഹൃത്തുക്കളോടൊപ്പം പുന്നപ്പുഴയുടെ എടമല കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടയില്‍ വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ കരക്കെടുത്ത് ആറരയോടെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് കഴിഞ്ഞ തിങ്കളാഴ്ചയാണ് അവധി കഴിഞ്ഞ് മടങ്ങിയത്. തിരിച്ചു പോകുന്ന പിതാവിനെ യാത്രയയക്കാനായാണ് നിഹാല്‍ കഴിഞ്ഞ ദിവസം പഠന സ്ഥലത്ത് നിന്ന് വീട്ടിലെത്തിയത്.കോട്ടയം പാലയിലെ സ്വകാര്യ സ്ഥാപനത്തില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് പഠിക്കുകയാണ് നിഹാല്‍.
മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഇന്‍ക്വസ്റ്റിന് ശേഷം വ്യാഴാഴ്ച ചുങ്കത്തറ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മാതാവ്: നസീമ, സഹോദരി: സനിത.