ONETV NEWS

NILAMBUR NEWS

ഡി വൈ എഫ് ഐ പ്രവർത്തകനായ യുവാവിന് നേരെ ഗുണ്ടാ ആക്രമണം.

പൂക്കോട്ടുംപാടം : അമരമ്പലം പഞ്ചായത്തിലെ പൊട്ടിക്കല്ല് കുമ്പളപ്പാറ കടക്കാട്ടിൽ ശശിയുടെ മകൻ  ശ്രീജിത്തിനെ(24)യാണ് രണ്ട് പേരടങ്ങുന്ന സംഘം ആക്രമിച്ചത്. തിങ്കളാഴ്ച്ച രാത്രി 11.30 ഓടെയാണ് ശ്രീജിത്തിനെതിരെ ആക്രമണം ഉണ്ടായത്. പേര് ചോദിച്ചതിന് ശേഷമായിരുന്നു മര വടികൊണ്ട് തലക്കടിച്ചത്.  സമീപവാസിയായ സുഹൃത്തിന്റെ വീട്ടിൽ നിന്നും വരുന്ന വഴി സ്വന്തം വീടിന് സമീപം വച്ചാണ് ശ്രീജിത്തിന്റെ തലക്കടിച്ച് പരിക്കേൽപ്പിച്ചത്. അടുത്തിടെ ഗൾഫിൽ നിന്നും മടങ്ങിയെത്തിയ ശ്രീജിത്ത്‌ വയറിംഗ് ജോലി ചെയ്ത് വരികയാണ്. ആക്രമണത്തിൽ പരിക്ക് പറ്റിയ ശ്രീജിത്തിന്റെ തലക്ക് പുറകിൽ 16തുന്നലുണ്ട്. ആക്രമണത്തിൽ പൂക്കോട്ടുംപാടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *