കുളിക്കാനിറങ്ങിയ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു.
1 min readShare this
എടവണ്ണ: ബന്ധുക്കളോടൊപ്പം ചാലിയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ചെമ്പക്കുത്ത് ഒറ്റപ്പോക്ക് റോഡിലെ ദേവരാജിൻ്റെ മകൻ അർജ്ജുൻ ദേവ് (14) ആണ് മരണപ്പെട്ടത്.
ബന്ധുക്കളോടൊപ്പം കൊടുങ്ങല്ലൂർ ക്ഷേത്ര ദശനം കഴിഞ്ഞ് ഞായറാഴ്ച രാത്രി 10.30 ടെ സീതി ഹാജി പാലത്തിന് സമീപത്ത് ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ കാൽ തെന്നി ആഴമുള്ള ഭാഗത്തേക്ക് വീഴുകയായിന്നു. തുടർന്ന് ബന്ധുക്കളും, എടവണ്ണ യൂണിറ്റ് ഇ.ആർ.എഫ് അംഗങ്ങളും, നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എടവണ്ണ സീതി ഹാജി മെമ്മോറിയൽ സ്കൂൾ 9 ക്ലാസ് വിദ്യാർത്ഥിയാണ്.