യുനസ്ക്കോ ലേർണിങ് സിറ്റി നിലമ്പൂർ പാട്ടുത്സവം; വിസ്മയം തീർത്ത് കഥകളി

നിലമ്പൂർ : നിലമ്പൂർ നഗരസഭയും, കേരള വ്യാപരി വ്യവസായി ഏകോപന സമിതിയും ടാക്സി ഡ്രൈവേഴ്സ് യൂണിയൻ വ്യപാരി വ്യവസായി സമിതിയുടെയും നേതൃത്തത്തിൽ സംഘടിപ്പിച്ച നിലമ്പൂർ പാട്ടുത്സവം ഷോപ്പിംഗ് ടൂറിസം ഫെസ്റ്റിവലിന്റെ ആറാം ദിനത്തിൽ പ്രശസ്ത കഥകളി ദുര്യോധന വധം അരങ്ങേറി, കേരള കലാമണ്ഡലമാണ് കഥകളി അവതരിപ്പിച്ചത്.
മഹാഭാരതത്തിലെ പ്രസക്ത ഭാഗമായ ദുര്യോധന വധം എന്ന കഥാഭാഗമാണ് അവതരിപ്പിച്ചത്. ചൂത് കളി മുതൽ ദുഷാസന വധം വരെയുള്ള ഭാഗമാണ് അരങ്ങേറിയത്
സാംസ്കാരിക സമ്മേളനം നിലമ്പൂർ കോവിലകത്തെ രവിവർമ്മ രാജ ഉദ്ഘാടനം ചെയ്തു. നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, വൈസ് ചെയർപേഴ്സൻ അരുമ ജയകൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.എം ബഷീർ, കക്കാടൻ റഹീം, സ്കറിയ കിനാതോപ്പിൽ , ജനറൽ കൺവീനർ വിനോദ് പി മേനോൻ, നഗരസഭ കൗൺസിലർമാരായ ബിന്ദു മോഹൻ, ഖൈറുന്നിസ തുടങ്ങിയവർ പങ്കെടുത്തു.