അമരമ്പലം പഞ്ചായത്തിലെ 8 ആം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

പൂക്കോട്ടുംപാടം: 350 ഓളം കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്. അമരമ്പലം പഞ്ചായത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ്റിപ്പോര്ട്ട് ചെയ്ത ടി കെ കോളനി ഉള്‍പ്പെടുന്ന വാര്‍ഡാണ് ഇത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഇവിടുത്തെ ഉള്‍പ്പടെ ആളുകള്‍ക്ക് കൈത്താങ്ങാകുക ആണ് കിറ്റ് വിതരണം കൊണ്ട് ലക്ഷ്യമിടുന്നത്. നിലവില്‍ 77 കോവിഡ് രോഗികളുള്ള ഇവിടെ 125 ഓളം കിറ്റുകളാണ് വിതരണം ചെയ്യുക. വാര്‍ഡംഗം വി കെ ബാല സുബ്രമണ്യന്‍ കിറ്റ് വിതരണംം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറി ജോബിന് തോമസ്, എ പി ഇബ്രാഹിം , കെ കെ രാഹുല്‍, എം എ ഷബീര്‍, ,ശിവരാമന്, വി കെ ചന്ദ്രന്, പ്രസാദ്, കെ ഭാസ്കരന്, സേതുമാധവന്, ബെന്നി, സ്വരൂപ്, എ പി അബ്ദുല്‍ മുനീര്‍ തുടങ്ങിയവര്‍ കിറ്റുകള്‍ ഉണ്ടാക്കുവാനും വിതരണണത്തിനും നേതൃത്വം നല്കി.