അമമ്പലത്ത് കോവിഡ് വ്യാപനം കുറയുന്നില്ല. നടപടികള്‍ കര്‍ശനമാക്കി ഗ്രാമപഞ്ചായത്തും പോലീസും.
1 min readShare this
- കൂടുതല്‍ നടപടികള്‍ ആരംഭിക്കാന്‍ സര്‍വ്വ കക്ഷി യോഗം ചേര്‍ന്നു.
പൂക്കോട്ടുംപാടം: ട്രിപ്പില്‍ ലോക്ക് ഡൗണ്‍ കഴിഞ്ഞിട്ടും ഗ്രാമപഞ്ചായത്ത് മുഴുവനായും കണ്ടൈന്റ്‌മെന്റ് സോണ്‍ ആക്കിയിട്ടും ഫലം കാണാത്തതിനെ തുടര്‍ന്നാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന്‍ സര്‍വ്വകക്ഷിയോഗംവിളിച്ച് ചേര്‍ത്തത്.
നിലവില്‍ 600 രോഗികളാണ് പഞ്ചായത്തില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് മരിച്ചത്. 24 പേര്‍. നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയിട്ടും നിയമങ്ങള്‍ പാലിക്കാനുള്ള വൈമനസ്യത്തെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ഉയര്‍ന്നു. പഞ്ചായത്തില്‍ പലയിടത്തും കുട്ടികള്‍ ക്രിക്കറ്റ്രറ്റ് ഉള്‍പ്പടെ കളിക്കുന്ന അവസ്ഥപോലും ഉണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
ആര്‍ ആര്‍ ടികളൂടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താനും രോഗികളോ ക്വാരണ്ടൈനില്‍ കഴിയുന്നവരോ ഉള്ള വീടുകളില്‍ നിന്നും ഒരാള്‍ പോലും പുറത്തിറങ്ങാതിരിക്കാന്‍ വാര്‍ഡംഗങ്ങള്‍ ഉള്‍പ്പടെ കര്‍ശനമായി നിരീക്ഷിക്കാനും തീരുമാനമായി. ഇട റോഡുകള്‍ അടച്ചിടാനും പോലീസ് പരിശോധന കര്‍ശനമാക്കാനും യോഗത്തില്‍ തീരുമാനമെടുത്തു. രോഗ വ്യാപനം കൂടുതല്‍ ഉള്ള സ്ഥലങ്ങളിലെ കടകള്‍ ഉള്‍പ്പടെ അടച്ചിടും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കെട നിയമപ്രകാരം കേസെടുക്കും.യോഗത്തില്‍ വൈസ്പ്രസിഡന്റ് അനിതാരാജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇല്ലിക്കല്‍ അബ്ദുള്‍ റഷീദ്, പൂക്കോട്ടുംപാടം ഇന്‍സ്‌പെക്ടര്‍ ടി കെ ഷൈജു, മെഡിക്കല്‍ ഓഫീസര്‍ ഡോ: മോനിഷ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍ , വികെ അനന്തകൃഷ്ണന്‍, കേമ്പില്‍ രവി, ഹരിദാസ് കുന്നുമ്മല്‍., അഷ്‌റഫ് മുണ്ടശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.