നിലമ്പൂര്‍ നഗരസഭയില്‍ ഭിന്നശേഷികാര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ തുടങ്ങി.

നിലമ്പൂര്‍: വ്യാപാരഭവനില്‍ ഒരുക്കിയിട്ടുള്ള ക്യാമ്പില്‍ 3 ദിവസങ്ങളിലായി 470 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ സ്‌പോട്ട് രജിസ്ട്രഷനും വാക്‌സിനും നല്‍കുമെന്ന് നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കക്കാടന്‍ റഹീം പറഞ്ഞു. വ്യാഴം, വെള്ളി, തിങ്കള്‍ ദിവസങ്ങളിലായാണ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക. 18നും 44 നുമിടയിലുള്ളവര്‍ക്ക് വാക്‌സിന് സ്‌പോട്ട് രജിസ്റ്ററിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും റഹീം പറഞ്ഞു. 23 വിഭാഗം രോഗങ്ങളുള്ളവര്‍ക്ക് ഇതിലൂടെ വാക്‌സിന്‍ നല്‍കാനാകും. കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിനേഷന്‍ നല്‍കും. നിലമ്പൂര്‍ നഗരസഭയില്‍ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ണ്ണ വിജയത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അരുമ ജയകൃഷ്ണന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.എം.ബഷീര്‍. സ്‌കറിയ ക്‌നാ തോപ്പില്‍ എന്നിവരും ക്യാമ്പിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മറ്റ് വിഭാഗങ്ങള്‍ക്ക് മെഗാ മെഡിക്കല്‍ ക്യാമ്പിലൂടെ വാക്‌സിനേഷന്‍ നല്‍കിയിരുന്നു.