എല്‍.ഡി.എഫ് നിലമ്പൂരില്‍ നാല് ഇടങ്ങളില്‍ ലക്ഷദ്വീപ് ഐക്യദാര്‍ഡ്യ സമരം നടത്തി.

നിലമ്പൂര്‍: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കുക, ലക്ഷദ്വീപിലെ ജനജീവിതത്തിന് തടസം സൃഷ്ടിക്കാതിരിക്കുക, ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന സംഘ പരിവാര്‍ അജണ്ട, കോര്‍പറേറ്റ് അജണ്ട എന്നിവ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന സമരത്തിന്റെ ഭാഗമായാണ് നിലമ്പൂര്‍ നഗരസഭയില്‍ നിലമ്പൂര്‍, ചന്തക്കുന്ന് ലോക്കല്‍ കമ്മറ്റികളുടെ നേതൃത്വത്തില്‍ നാല് സ്ഥലങ്ങളില്‍ സമരം സംഘടിപ്പിച്ചത.് നിലമ്പൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ സമരം സി.പി.എം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷന് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കമ്മറ്റി അംഗം പി.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ കമ്മറ്റി അംഗങ്ങളായ എന്‍.വേലുക്കുട്ടി, കക്കാടന്‍ റഹീം, സി പി ഐ നിലമ്പൂര്‍ ലോക്കല്‍ സെക്രട്ടറി എം.മുജീബ് റഹ്മാന് എന്നിവര്‍ സംസാരിച്ചു. ബി.എസ്.എന്‍.എല്‍ ഓഫിസിന് മുന്നിലെ സമരപരിപാടി സി.പി.എം നിലമ്പൂര്‍ ലോക്കല്‍ സെക്രട്ടറി ടി.ഹരിദാസനും, ചന്തക്കുന്ന് ലോക്കല്‍ കമ്മറ്റിയുടെ കീഴില്‍ നടന്ന സമരങ്ങള്‍ സി.പി.എം ചന്തക്കുന്ന് ലോക്കല്‍ സെക്രട്ടറി ടി.പി.യൂസഫും, ലോക് താന്ത്രിക് ജനതാദള്‍ ജില്ലാ സെക്രട്ടറി മാത്യു കാരാവേലിയും ഉദ്ഘാടനം ചെയ്തു. വിവിധ സമരങ്ങളില്‍ എല്‍.ഡി.എഫ് ഘടകകക്ഷി നേതാക്കളും അണിചേര്‍ന്നു.