ONETV NEWS

NILAMBUR NEWS

നിലമ്പൂര്‍ നഗരസഭയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂര്‍: ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത രോഗിയുടെ വീടും പരിസരവും ശുചീകരിച്ചു.ഈ വീടിന് ചുറ്റുപാടില്‍ 100 മീറ്റര്‍ പരിസരങ്ങളിലുള്ള 85 ഓളം വീടുകളിലും പരിശോധന നടത്തി. രോഗം പരത്തുന്ന ലാര്‍വ്വകളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. എങ്കിലും കൂടുതല്‍ ജാഗ്രത അനിവാര്യമാണെന്ന് എച്ച്.ഐ. പറഞ്ഞു. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി.ഡിന്റോ, പി.കെ.ശ്യാംകുമാര്‍. ചുങ്കത്തറ സി.എച്ച് സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.അച്ചുതന്‍, വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ കെ.നാരായണന്‍, എം.സി. യേശുദാസ്, സ്മിത, പ്രസീദ, ബിന്ദു തുടങ്ങിയവരും നഗരസഭാ കൗണ്‍സിലര്‍മാരായ ഡെയ്‌സി ചാക്കോ, സി.രവീന്ദ്രന്‍ ആശാ വര്‍ക്കര്‍ പി.കെ.അജിത, കെ.ടി.സുഹറ, ടി. ചന്ദ്രിക എന്നിവര്‍ നേതൃത്വം നല്‍കി. കരാടുള്ള കവുങ്ങിന്‍ തോട്ടത്തില്‍ നിന്നുമാണ് കൊതുകിന്റെ കടിയേറ്റതെന്നാണ് ഡെങ്കിപ്പനി സ്ഥിരികരിച്ചയാള്‍ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചത്. കോവി ഡിനൊപ്പം ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തത്, ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *