പെട്രോള്‍ വില നൂറ് കടന്നു. പാളവണ്ടി സമരം നടത്തി ഡി വൈ എഫ് ഐ അമരമ്പലം മേഖല കമ്മിറ്റി.

പൂക്കോട്ടുംപാടം: കോവിഡ് ദുരിതകാലത്തും പെട്രോള്‍ വില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയാണ് ഡി വൈ എഫ് ഐ വ്യത്യസ്തമായ സമരം സംഘടിപ്പിച്ചത്. പാളയില്‍ ആളെ ഇരുത്തി വലിച്ചാണ് ഡി വൈ എഫ് ഐ സമരം നടത്തിയത്. സംസ്ഥാനമൊട്ടാകെ ഡി വൈ എഫ് ഐ നരേന്ദ്രമോദിയുടെ കോലം കത്തിച്ചു പ്രതിഷേ ധിക്കുന്നുമുണ്ട്. സമരത്തിന് ഡി വൈ എഫ് ഐ അമരമ്പലം മേഖല സെക്രട്ടറി സുജീഷ് മഞ്ഞളാരി, പ്രസിഡന്റ് അര്‍ജുന്‍ വെള്ളോലി, ഭാരവാഹികള്‍ ആയ സുബിന്‍ കക്കുഴി, ഷൈജു പെരുമ്പാലത്ത്, ജാഫര്‍ ഇല്ലിക്കല്‍, പി വിജീഷ്, കൃഷ്ണപ്രസാദ് എന്നിവര്‍ പങ്കെടുത്തു.