അമരമ്പലം ഗ്രാമ പഞ്ചായത്തിലെ ഡോമിസിലറി കോവിഡ് സെന്ററില്‍ കഴിഞ്ഞിരുന്ന മുഴുവന്‍ ആളുകളും വീടുകളിലേക്ക് മടങ്ങി.
1 min read- 62 പേരാണ് കോവിഡ് ബാധിതരായി സെന്ററില്‍ കഴിഞ്ഞിരുന്നത്.
പൂക്കോട്ടുംപാടം: കോവിഡ് ഭേദമായതിനെ തുടര്‍ന്നാണ് വീട്ടുകളിലേക്ക് മടങ്ങിയത്. നിസാര ലക്ഷണങ്ങളോടെ കോവിഡ് ബാധിച്ച് വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യം ഇല്ലാത്തവര്‍ക്കാണ് പറമ്പ ഗവ. യു പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സെന്റര്‍ ആരംഭിച്ചത്. അവസാന ദിവസം വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കിയാണ് ഭരണസമിതി കോവിഡ് ഭേദമായവര്‍ക്ക് യാത്രയയപ്പ് നല്‍കിയത്. അമരമ്പലം ഗ്രാമ പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് പറമ്പ ഗവണ്‍മെന്റ് സ്‌കൂളില്‍ ഡോമിസിലറി കോവിഡ് സെന്റര്‍ ആരംഭിച്ചത്. ചുള്ളിയോട് കോളനി, പരത കോളനി, തുടങ്ങിയ വിവിധ കോളനികളില്‍ നിന്നുമായി 62 പേരാണ് കോവിഡ് ബാധിതരായി സെന്ററില്‍ കഴിഞ്ഞിരുന്നത്.ഇവര്‍ക്ക് ജനകീയ ഹോട്ടലില്‍ നിന്നുമായിരുന്നു ഭക്ഷണം എത്തിച്ച് നല്‍കിയിരുന്നത്. എന്നാല്‍ ഭക്ഷണംകൂടുതല്‍ മികച്ചതും വ്യത്യസ്തവും ആക്കണം എന്ന ലക്ഷ്യത്തില്‍ നാലാം വാര്‍ഡ് അംഗം സി.സത്യനും ആര്‍.ആര്‍.ടി.അംഗങ്ങളും ചേര്‍ന്ന് ഭക്ഷണം കേന്ദ്രത്തില്‍ തന്നെ പാകം ചെയ്ത് വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അഞ്ചാം വാര്‍ഡ് അംഗം എം.എ റസാഖും ആര്‍.ആര്‍.ടി അംഗങ്ങളും ഇതിന് മികച്ച പിന്തുണയും നല്‍കി. പറമ്പ സ്‌കൂളിലെ പാചക തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തിയാണ് ഭക്ഷണം പാകം ചെയ്തത്. ഇടവിട്ട ദിവസങ്ങളില്‍ ഭക്ഷണ മെനു മാറ്റി ഭക്ഷണം കൂടുതല്‍ ആസ്വാദ്യകരമാക്കി. എല്ലാ ദിവസവും വൈകുന്നേരങ്ങളിലെ ചായയും ചെറുകടികളും, എല്ലാം രോഗികള്‍ക്ക് സ്വന്തം വീട്ടുപോലെയോ അതിലുപരിയോ ആയ അനുഭവം ആണ് സെന്റര്‍ നല്‍കിയത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ആര്‍.ആര്‍.ടി അംഗങ്ങളും യുവജന സംഘടനാ പ്രവര്‍ത്തകരും കേന്ദ്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ രോഗികള്‍ക്ക് യാതൊരു വിധ പരാതികളും ഇല്ലാതെ കഴിഞ്ഞ 34 ദിവസം കേന്ദ്രം പ്രവര്‍ത്തിച്ച് പോന്നു. കോവിഡ് ബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും അവശ്യമരുന്നുകള്‍ ഉള്‍പ്പടെ യഥാ സമയം എത്തിക്കാനും ഇവര്‍ക്ക് കഴിഞ്ഞു.ഇത് കൊണ്ട് തന്നെ നിറഞ്ഞ പുഞ്ചിരിയോടെയാണ് എല്ലാവരും യാത്രയായത്. കോവിഡ് മുക്തരെ കേന്ദ്രത്തില്‍ നിന്നും യാത്രയാക്കാന്‍ ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. സെന്ററിന് ആവശ്യമായ സഹായങ്ങള്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കും, സംഘടനകള്‍ക്കും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന് നന്ദി അറിയിച്ചു. നാല്, അഞ്ച്, എട്ട് എന്നീ വാര്‍ഡ് അംഗങ്ങളായ സി. സത്യന്‍, അബ്ദുള്‍ റസാഖ്, വികെ ബാലാബ്രഹ്മണ്യന്‍ എന്നിവരും നന്ദി അറിയിച്ചു സംസാരിച്ചു. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെയുള്ള പ്രവര്‍ത്തനം മൂലമാണ് മലപ്പുറം ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ രോഗികളെ പ്രവേശിപ്പിച്ച അമരമ്പലത്തെ ഡോമിസിലറി കോവിഡ് സെന്ററിന്റെ മികച്ച പ്രവര്‍ത്തനത്തിന് കാരണമായത്. വെള്ളിയാഴ്ച ഉച്ചഭക്ഷണത്തിന് നെയ് ചോറും ചിക്കന്‍ കറിയും ഒരിക്കിയിരുന്നു. പാചക പുരയില്‍ വിശ്രമില്ലാതെ പ്രവര്‍ത്തിച്ച പാചക തൊഴിലാളികളെ ഗ്രാമ പഞ്ചായത്ത് ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ കൂടാതെ വൈസ് പ്രസിഡന്റ് അനിതാ രാജു, സ്ഥിരം സമിതി അധ്യക്ഷരായ അനീഷ് കവള മുക്കട്ട, അബ്ദുള്‍ ഹമീദ് ലബ്ബ, കെ ഉഷ, വാര്‍ഡഗങ്ങളായ സി സത്യന്‍, അബ്ദുള്‍ റസാഖ്, വികെ ബാലസുബ്രഹ്മണ്യന്‍,രാജശ്രീ, ജിഷാ കാളിയത്ത്, സുലൈഖ തുടങ്ങിയവര്‍ സംബന്ധിച്ചു.