ജീവൻ രക്ഷാ പ്രവർത്തനവുമായി വീണ്ടും വെന്തോടൻ പടിയിലെ സുമനസ്സുകൾ.

- 13 വയസ്സുകാരിയുടെ മജ്ജ മാറ്റി വെക്കലിന് 50 ലക്ഷം സമാഹരിക്കുകയാണ് ലക്ഷ്യം
കാളികാവ്: ജീവിതത്തിനും മരണത്തിനുമിടയിൽ കഴിയുന്ന കാളികാവ് വെന്തോടൻ പടിയിലെ കൊമ്പൻ റിയാസിൻ്റെ മകൾ ശിഫ ഫാത്തിമക്കു വേണ്ടിയാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. നേരത്തെ വൃക്കരോഗിയുടെയുടെ ചികിത്സ സഹായത്തിനായി 40 ലക്ഷത്തോളം രൂപ സമാഹരിച്ചിരുന്നു. 13 വയസ്സുള്ള ഈ കുട്ടി ജനിച്ചതു മുതൽ രക്തം മാറ്റിയാണ് ജീവിക്കുന്നത്.
ഇപ്പോൾ മജ്ജ മാറ്റി വെക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരിക്കുകയാണ്.ഇതിന് 50 ലക്ഷം രൂപ ചെലവുവരും.ബങ്കളൂരിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് മജ്ജ മാറ്റിവെക്കുന്നതിനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു .ഇതിനു വേണ്ട ധനസമാഹരണം നടത്തുന്നതിനായി ശിഫ ഫാത്തിമ ചികിത്സ സഹായ സമിതി എന്ന പേരിൽ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
നിർധന കുടുംബത്തിലെ അംഗമായ ശിഫ ഫാത്തിമയുടെ ചികിത്സാ സഹായ ഫണ്ടിലേക്ക് സഹായം നൽകണമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സി.പി മുഹമ്മദലി, എന്‍.എം ഉമ്മർ കുട്ടി, നാസർ പാലേങ്ങര, അഫ്സൽ മാനീരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.