ONETV NEWS

NILAMBUR NEWS

“നിലമ്പൂർ- നഞ്ചൻകോട് പാതക്ക് സംസ്ഥാന സർക്കാർ തുരങ്കം വെക്കുന്നു” – വി എസ് ജോയി.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂർ: നിലമ്പൂർ- നഞ്ചൻകോട് പാതക്ക് സംസ്ഥാന സർക്കാർ തുരങ്കം വെക്കുന്നുവെന്ന് ഡി സി സി പ്രസിഡൻ്റ്  വി എസ് ജോയി. നിലമ്പൂർ – ഷൊർണൂർ പാതയോടുള്ള അവഗണനക്കെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി റെയിൽവെ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലമ്പൂർ – നഞ്ചൻകോട് പാത യാഥാർത്യമാക്കാൻ യു പി എ സർക്കാർ തുടങ്ങിയ നടപടികളിൽ നിന്ന് മോദി സർക്കാർ പിന്നോട്ട് പോയി. സംസ്ഥാന സർക്കാറും ഇക്കാര്യത്തിൽ അലംഭാവം കാണിക്കുകയാണ്. നിലമ്പൂർ – ഷൊർണൂർ പാതയിലെ പാസഞ്ചർ ട്രൈയ്നുകൾ പുനസ്ഥാപിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാർ ഇടപെടുന്നില്ല. ജനങ്ങൾ ദുരിതം പേറുമ്പോൾ നിലമ്പൂരിന്റെ എം എൽ എ വിദേശത്ത് ബിസ്നസ് ചെയ്യുകയാണ്. നിയമസഭാ സമ്മേളനത്തിൽ പോലും പങ്കെടുക്കാത്ത എം എൽ എ രാജിവെക്കണമെന്നും വി എസ് ജോയ് ആവശ്യപ്പെട്ടു.

നിലമ്പൂർ റയിൽവെ സ്റ്റേഷന് മുന്നിൽ നടന്ന ധർണയിൽ നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. എം കെ ബാലകൃഷ്ണൻ, സി വേണുഗോപാൽ, അഡ്വ: ഷെറി ജോർജ്, നിഷാദ് പൊട്ടേങ്ങൽ, ടി എം എസ് ആസിഫ്, ഷേർളി മോൾ തുടങ്ങിയവർ സംസാരിച്ചു. കേമ്പിൽ രവി, എൻ എം ബഷീർ,യൂനുസ് സലീം, സാജൻ മാസ്റ്റർ, മൂർക്കൻ മാനു, ടി സുരേഷ് കുമാർ, ഡെയ്സി ചാക്കോ എന്നിവര്‍ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *