എട്ടാം ക്ലാസ് വിദ്യാർഥിയെ ആട്ടിൻ കൂട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

വഴിക്കടവ്: വഴിക്കടവ് മരുതയില്‍ എട്ടാം ക്ലാസ് വിദ്യാർഥിയെ ആട്ടിൻ കൂട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരുതക്കടവ് കീരിപൊട്ടി കോളനിയിലെ ചന്ദ്രൻ – സുബി ദമ്പതികളുടെ മകൻ നിഖിലാണ് മരിച്ചത്.
മരുത ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് നിഖില്‍. രാത്രി ഒമ്പതിന് ശേഷം കുട്ടിയെ കാണാത്തതിനാൽ വീടിനടുത്തുള്ള മുത്തശ്ശിയുടെ അടുത്തേക്ക് പോയതാകുമെന്ന കണക്കുകൂട്ടലിലായിരുന്നു വീട്ടുകാർ. ബുധനാഴ്ച രാവിലെ ആറിനാണ് വീടിനോട് ചേർന്ന് സ്ഥാപിച്ച ആട്ടിൻ കൂട്ടിൽ നിഖിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരങ്ങളുമായി വഴക്കുണ്ടായാൽ അവരെ ഭയപ്പെടുത്താൻ വേണ്ടി ചെയ്തതാകാം അപകടത്തിന് കാരണമായതെന്നാണ് ബന്ധുക്കൾ പറയുന്നത്. വഴിക്കടവ് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.