വിവാഹ വാഗ്ദാനം നല്‍കി പീഢിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി 9 വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റില്‍

എടക്കര: വടക്കാഞ്ചേരി പാര്‍ലിക്കോട് കൊട്ടിലിങ്ങല്‍ റഷീദിനെ(40) യാണ് എടക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ മഞ്ജിത് ലാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
2012 ലായിരുന്നു കേസ്സിനാസ്പദമായ സംഭവം.യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഢിപ്പിച്ച ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത് ഒളിവില്‍ പോയ പ്രതിയാണ് 9 വര്‍ഷങ്ങള്‍ക്കു ശേഷം പോലീസിന്റെ പിടിയിലായത്. മൊബൈല്‍ ഫോണിലൂടെയാണ് പ്രതി യുവതിയുമായി പരിചയത്തിലാവുന്നത് .പീഢന ശേഷം ഒളിവില്‍ പോയ പ്രതിക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ദാസിന്റെ നിര്‍ദ്ദേശപ്രകാരം നിലമ്പൂര്‍ ഡി വൈ എസ് പി സാജു കെ അബ്രഹാമിന്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ജോലി ചെയ്യുന്ന വടക്കാഞ്ചേരി ആറ്റൂരിലുള്ള സോഫാ നിര്‍മ്മാണ കമ്പനിയില്‍ വെച്ച് ഇന്നലെ രാത്രി 11.00 മണിയോടെ പോലീസ് പിടികൂടിയത്. പ്രതിക്കെതിരെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ മറ്റൊരു പീഢന കേസ്സും നിലവിലുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ എം.അസ്സൈനാര്‍, അഭിലാഷ് കൈപ്പിനി, ആസിഫ് അലി, ടി.നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്.