എൽ.ഡി.എഫ് സർക്കാറിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കും,ആര്യാടൻ ഷൗക്കത്ത്
1 min readനിലമ്പൂർ: എൽ.ഡി.എഫ് സർക്കാറിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കുമെന്നും, ആര്യാടൻ ഷൗക്കത്ത്. കെ.പി.സി.സി ജനൽ സെക്രട്ടറിയായ ശേഷം നിലമ്പൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം പാർട്ടി ഏൽപിച്ച വലിയ ഉത്തരവാദിത്വമാണ്. കെ.പി.സി.സിയുടെ നേത്യത്വത്തിൽ സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കത്തിൽ മുൻ നിരയിൽ ഉണ്ടാകും. രാജ്യത്ത് കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്, വിവിധ സംസ്ഥാനങ്ങളിൽ നിന്നും ബി.ജെ.പി നേതാക്കൾ ഉൾപ്പെടെ കോൺഗ്രസിലേക്ക് വരുന്ന കാഴ്ച്ചയാണ് നിലവിലുള്ളത്. സി.പി.ഐ നേതാവ് കനയകുമാർ ഉൾപ്പെടെ കോൺഗ്രസിൽ ചേർന്നു കഴിഞ്ഞു. ചെറിയാൻ ഫിലിപ്പിനെ പോലെയുള്ള നേതാക്കൾ കേരളത്തിൽ എൽ.ഡി.എഫിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു. കോൺഗ്രസാണ് പ്രധാന ശത്രു എന്ന് പറഞ്ഞ ഇ.എം.എസിന്റെ പാർട്ടിയായ സി.പി.എം, കോൺഗ്രസിന്റെ നേതൃത്വത്തിലല്ലാതെ ബി.ജെ.പിയെ തടയാനാകില്ലെന്ന് തുറന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന കാലമാണിത്.പട്ടിണി രാജ്യങ്ങളുടെ പട്ടികയിലേക്ക് രാജ്യം നീങ്ങുകയാണ്. കോൺഗ്രസ് കരുതോടെ രാജ്യത്ത് തിരിച്ചു വരും. രണ്ടാം പിണറായി സർക്കാർ പൂർണ്ണ പരാജയമാണ്. കവളപ്പാറ ദുരന്തത്തിന് രണ്ടേകാൽ വർഷമായിട്ടും ഏതാനും കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ് റീ ബിൽഡ് നിലമ്പൂരിന്റെ പേരിൽ പിരിച്ച പണം എവിടെ എന്നും ആര്യാടൻ ഷൗക്കത്ത് ചോദിച്ചു.