അമരമ്പലം ഗ്രാമ പഞ്ചായത്തിലെ ഡൊമിസലറി കോവിഡ് സെന്ററിലേക്ക് കിടക്കകള്‍ സൗജന്യമായി എത്തിച്ച് തോട്ടേക്കാട് പാരഡൈസ് മാട്രസ് ഉടമ അബ്ദുള്‍ റഷീദ്

പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമ പഞ്ചായത്തിലെ ഡൊമിസലറി കോവിഡ് സെന്ററിലേക്കുള്ള സഹായ പ്രവാഹം തുടരുന്നു. ഡി സി സി ക്ക്ആവശ്യമായ കിടക്കകള്‍ സൗജന്യമായി എത്തിച്ച് തോട്ടേക്കാട്പാരഡൈസ് മാട്രസ് ഉടമ അബ്ദുള്‍ റഷീദാണ് മാതൃകയാകുന്നത്.ആവശ്യ ഘട്ടം വന്നാല്‍ സെന്റര്‍ തുടങ്ങാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. പറമ്പ ഗവണ്‍മെന്റ് സ്‌കൂളാണ് ഡി.സി.സി സെന്ററിനായി കണ്ടെത്തിയിട്ടുള്ളത്.സ്‌കൂള്‍ കെട്ടിടം ശുചീകരിച്ച് രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞു. രോഗികള്‍ക്ക് ഉപയോഗിക്കുന്നതിന് ആവശ്യമായ വസ്തുക്കളാണ് വിവിധ വ്യക്തികള്‍ ഗ്രാമ പഞ്ചായത്തില്‍ എത്തിച്ച് മാതൃകയാവുന്നത്.തോട്ടേക്കാട് പ്രവര്‍ത്തിക്കുന്ന പാരഡൈസ് മാട്രസ് ഉടമ കോവിഡ് ഒന്നാം തരംഗ സമയത്തും ഗ്രാമ പഞ്ചായത്തിന് സഹായവുമായി എത്തിയിരുന്നു. ഇത്തവണ കോവിഡ് രോഗികള്‍ക്ക് ഉപയോഗിക്കാനായി 26 കിടക്കകളാണ് അബ്ദുള്‍ റഷീദ് സൗജന്യമായി നല്‍കിയത്. ഗ്രാമപഞ്ചായത്തില്‍ എത്തിച്ച കിടക്കകള്‍ പി.സി.ലബീബ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന് കൈമാറി. വൈസ് പ്രസിഡന്റ് അനിതാരാജു, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുല്‍ ഹമീദ് ലബ്ബ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇല്ലിക്കല്‍ അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.