വ്രതാനുഷ്ഠാന ദിനങ്ങളുടെ നിറവില്‍ വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍
1 min readപുണ്യ റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാന ദിനങ്ങളുടെ നിറവില്‍ വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. മനസും ശരീരവും പ്രാര്‍ത്ഥനാ നിര്‍ഭാരമായ നീണ്ട കാലയളവ് പിന്നിട്ട് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ പതിവ് ആഘോഷങ്ങളും ആരവങ്ങളുമില്ല എന്നത് യാഥാര്‍ഥ്യം, എങ്കിലും വളരെ സുരക്ഷിതമായിരുന്നുകൊണ്ട് ഈ ചെറിയപെരുന്നാള്‍ ആഘോഷിക്കുകയാണ്.
ലോകമെമ്പാടുമുള്ള ഇസ്‌ലാം വിശ്വാസികള്‍ വളരെ സ്‌നേഹത്തോടെയും ഉത്സാഹത്തോടെയും ആഘോഷിക്കുന്ന ഒരു ഉത്സവമാണിത്. മുഹമ്മദ് നബിക്ക് ഈ മാസം വിശുദ്ധ ഖുര്‍ആനിന്റെ ആദ്യ വെളിപ്പെടുത്തല്‍ ലഭിച്ചതായി വിശ്വസിക്കപ്പെടുന്നു. ഈ വര്‍ഷം, സാധാരണ പോലെ, വലിയ ജമാഅത്ത് സമ്മേളനങ്ങള്‍ ഉണ്ടാകില്ല, വലിയ പ്രാര്‍ത്ഥനാ വേളകള്‍ ഉണ്ടാകില്ല, വലിയ സത്കാരങ്ങളും ഉണ്ടാകില്ല. കാരണം നിലവിലെ സാഹചര്യത്തിന് സാമൂഹിക അകലം ആവശ്യമാണ്. നിങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും നിങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്കും ഹൃദയത്തില്‍ തൊടുന്ന ആശംസകള്‍ നേരൂ.
ഏവര്‍ക്കും വണ്‍ ടിവി ന്യൂസിന്റെ ചെറിയപെരുന്നാള്‍ ആശംസകള്‍.