ഇന്ധനവിലവര്‍ദ്ധനവ് തുടരുന്നു. പ്രതിഷേധിക്കാന്‍ പോലുമാകാതെ പൊതുജനം.

നിലമ്പൂര്‍: കോവിഡ് കാലത്ത് ജനങ്ങളെ ദുരിതത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു. മെയ് രണ്ടിന് ശേഷം വില വര്‍ദ്ധിപ്പിക്കുന്നത് ഇത് എട്ടാം തവണ. ലോക് ഡൗണ്‍ നാളുകളില്‍ ജനങ്ങള്‍ ദുരിതജീവിതം നയിക്കുമ്പോഴാണ് എണ്ണ കമ്പനികളെ സഹായിക്കുന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ തുടരുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് നിറുത്തി വെച്ച ഇന്ധന വിലവര്‍ദ്ധനയാണ് മെയ് നാലിന് ശേഷം ഇന്ന് ഉള്‍പ്പെടെ 8 തവണ വര്‍ദ്ധിപ്പിച്ചത്.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനജീവിതം സ്തംഭിക്കുകയും ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ജനം നീങ്ങുമ്പോഴാണ് എണ്ണ കമ്പനികള്‍ ഒരു നിയന്ത്രണവുമില്ലാതെ പെട്രോള്‍ ഡീസല്‍ എന്നിവയുടെ വില വര്‍ദ്ധിപ്പിക്കുന്നത്., ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. നിലമ്പൂരില്‍ ഒരു ലിറ്റര്‍ പെട്രോളിന് 93 രുപ 43 പൈസയും, ഡീസലിന് 88 രുപ37 പൈസയുമാണ്. ഇന്ധന വിലവര്‍ദ്ധന ജനങ്ങളെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തില്‍ ഈ മഹാമാരി കാലത്ത് കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയുടെ എണ്ണ കമ്പനികള്‍ തീവെട്ടി കൊള്ളയാണ് നടത്തുന്നത.് അന്താരാഷ്ട്ര വിപണിയില്‍ വലിയ വില ഇടിവ് ഉണ്ടായപ്പോള്‍ നികുതി വര്‍ദ്ധിപ്പിച്ചായിരുന്നു വില വര്‍ദ്ധന. കൂലിവേല ചെയ്യുന്നവര്‍ ഉള്‍പ്പെടെ ജോലി സ്ഥലങ്ങളിലേക്ക് പോകാന്‍ ഇരുചക്രവാഹനങ്ങളെ ആശ്രയിക്കുമ്പോള്‍ ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വിലവര്‍ദ്ധന ജനജീവിതത്തെ നേരിട്ട് ബാധിച്ചു കഴിഞ്ഞു. വില വര്‍ദ്ധന ജനജീവിതം ഏറെ ദുരിതപൂര്‍ണ്ണമാക്കുമ്പോഴും ലോക് ഡൗണ്‍ നാളുകളായതിനാല്‍ ഒരു പ്രതിഷേധ സമരം പോലും നടത്താന്‍ കഴിയാത്ത ജനങ്ങളുടെ നിസഹായവസ്ഥ മുതലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വിലവര്‍ദ്ധനവിലൂടെ മുന്നോട്ട് പോകുന്നത്.