നിലമ്പൂര്‍ നഗരസഭയില്‍ മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു

നിലമ്പൂര്‍: അംഗ പരിമിതര്‍ക്കുള്ള മുച്ചക്ര വാഹന വിതരണം നിലമ്പൂര്‍ നഗരസഭയില്‍ നടന്നു. 89,000 വീതം ചിലവഴിച്ച് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേര്‍ക്കാണ് വാഹനങ്ങള്‍ നല്‍കിയത്. നഗരസഭ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്‍, സ്ഥിര സമിതി അധ്യക്ഷന്‍മാരായ കെ. റഹീം, പി.എം ബഷീര്‍, സ്‌കറിയ ക്‌നാംതോപ്പില്‍, യു.കെ ബിന്ദു, കൗണ്‍സിലര്‍മാരായ ഡെയ്‌സി ചാക്കോ, കുഞ്ഞുട്ടിമാന്‍, എം.ടി അഷ്‌റഫ്, പി. ശബരീശന്‍, നഗരസഭാ സെക്രട്ടറി ജി. ബിനുജി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ.ടി സുഹൈറത്ത് എന്നിവര്‍ സംബന്ധിച്ചു.