മഴക്കാല മുന്നൊരുക്കം; അമരമ്പലത്ത് അടിയന്തിര യോഗം ചേര്‍ന്നു
1 min readപൂക്കോട്ടുംപാടം:മഴക്കാല മുന്നൊരുക്കം; അമരമ്പലത്ത് അടിയന്തിര യോഗം ചേര്‍ന്നു. വില്ലേജ് ഓഫീസര്‍ ബൈജു ജോണിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ഗ്രാമ പഞ്ചായത്ത്, റവന്യു, പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് യോഗം നടത്തിയത്. ജില്ലയില്‍ കനത്ത മഴയും കാറ്റുമുണ്ടാകും എന്ന കാലാവസ്ഥ പ്രവചനത്തെ തുടര്‍ന്ന് അടിയന്തിര സാഹചര്യം വരികയാണെങ്കില്‍ എടുക്കേണ്ട നടപടികളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. കഴിഞ്ഞവര്‍ഷം മഴക്കാലത്ത് ഭൂമി ഇടിച്ചില്‍ ഭീക്ഷണി നേരിട്ട ഉരുകുത്തിയാന്‍ മലയുടെ താഴെയുള്ള പരിയങ്കാട്, കല്‍ച്ചിറ, ഏലക്കല്ല്, തുടങ്ങിയവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കാനും, അത്യാവശ്യമെങ്കില്‍ പൂക്കോട്ടുംപാടം ഗവ. ഹൈസ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പൊരുക്കാനും ചര്‍ച്ചയില്‍ തീരുമാനം ആയി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന്‍, പൂക്കോട്ടുംപാടം സബ് ഇന്‍സ്‌പെക്ടര്‍ രവികുമാര്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ സി ബിനു, ജെ എച്ച് ഐ പ്രേമന്‍, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുല്‍ ഹമീദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷ, അബ്ദുള്‍ റസാഖ്, സമീമ എന്നിവര്‍ പങ്കെടുത്തു.