ലാലേട്ടന്റെ നൂറ് ചിത്രങ്ങള്‍ വരച്ച് വൈഷ്ണവ്. ചിത്രകലയില്‍ പുതുമാനം തീര്‍ക്കുന്നു.

കാളികാവ്: സിവില്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയായ വീതനശ്ശേരി വൈഷ്ണവ് ഇതിനകം വരച്ചു തീര്‍ത്തത് നൂറ് കണക്കിനു ജീവന് തുടിക്കുന്ന ചിത്രങ്ങള്‍. ഒരേ സമയം രണ്ടു കൈകള്‍ കൊണ്ട് രണ്ട് ചിത്രങ്ങള്‍ വീതം വരച്ചാണ് വൈഷ്ണവിന്റെമാന്ത്രിക പ്രകടനം സൂപ്പര്‍ താരം മോഹന്‍ ലാലിന്റെ നൂറ് ചിത്രങ്ങളാണ് വൈഷ്ണവിന്റെ ബ്രഷിലുടെ ഇതിനോടകം പിറന്നു വീണത്.കാളികാവിലെ സ്വര്‍ണ്ണ പണിക്കാരന് ഗോപിയുടെ മകനായ വൈഷ്ണവ് ചിത്രകലയില്‍ അല്‍ഭുതം തന്നെയാണ്. ഒരേ സമയം രണ്ടു കൈകള്‍ കൊണ്ട് വിത്യസ്ഥമായ രണ്ടു ചിത്രങ്ങള്‍ വരക്കുന്ന സ്റ്റെന്‍സില്‍ ആര്‍ട്ട് പരിശീലിച്ചത് അടുത്തിടെയാണ്.സിനിമാനടന്മാര്, സെലിബ്രിറ്റികള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്ക് ഇതിനകം ഒട്ടേറെ ചിത്രങ്ങള്‍ വരച്ചുനല്കിയിട്ടുണ്ട്.ആറാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ് ചിത്രരചന തുടങ്ങുന്നത്. സ്കൂള്‍ മത്സരങ്ങളില്‍ ഒട്ടേറെ സമ്മാനവും നേടിയിട്ടുണ്ട്.പ്രകൃതിയേയും മനുഷ്യനെയും കടലാസ്സില്‍ ആവാഹിച്ച് വൈഷ്ണവ് തീര്‍ത്ത ചിത്രങ്ങള്‍ കണ്ടാല്‍ ആരുടെയും കണ്ണുടക്കും. മലപ്പുറം മഹ്ദിന് എഞ്ചിനിയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ വൈഷ്ണവ് ലോക് ഡൗണ്‍ കാലഘട്ടത്തില്‍ ഒട്ടേറെ ചിത്രങ്ങള്‍ പലര്‍ക്കും വരച്ചുനല്കിയിട്ടുമുണ്ട്.