നാട്ടുകാരുടെ വിളിയെത്തി, നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ അഴുക്ക് ചാലിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു.

നിലമ്പൂര്‍ ഗവ: മാനവേദന്‍ സ്‌കൂള്‍ സ്‌കൂള്‍ റോഡിന്റെ അഴുക്ക്ചാലുകളില്‍ മാലിന്യങ്ങള്‍ വന്നടിഞ്ഞ് ഒഴുകി പോകാന്‍ കഴിയാത്തതിനാല്‍ റോഡില്‍ മാലിന്യം നിറഞ്ഞ മഴവെള്ളം കെട്ടി നില്‍ക്കുന്നത് യാത്രക്കാര്‍ക്കും സമീപത്തെ കുടു:ബങ്ങള്‍ക്കും ഭീക്ഷണിയായതോടെയാണ് പ്രദേശത്തെ കുടുംബങ്ങള്‍ ഡിവിഷന്‍ കൗണ്‍സിലറെ വിളിച്ച് തങ്ങളുടെ പ്രയാസം അറിയിച്ചത്. പിന്നെ ഒട്ടും താമസം ഉണ്ടായില്ല, പണി ആയുധങ്ങളുമായി കൗണ്‍സിലര്‍ സഹ പ്രവര്‍ത്തകര്‍ക്കൊപ്പം എത്തി. നെടുമുണ്ടകുന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ റഹ്മത്തുള്ള ചുള്ളിയില്‍ ഓടയില്‍ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയത് മാതൃകയായത്. ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കണ്ട ശേഷമാണ് സംഘം മടങ്ങിയത.് കൗണ്‍സിലറുടെ അവസരോചിത ഇടപ്പെടല്‍ ഉണ്ടായതോടെ പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമായി, മഴക്കാലമായാല്‍ ഓടകള്‍ അടഞ്ഞ് മാനവേദന്‍ സ്‌ക്കൂള്‍റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് പതിവാണ്. അഷറഫ് പടിക്കല്‍, ഷബീര്‍ അലി മാടാല, കെ.കെ.ശിഹാബ്, കെ.ഫിറോസ്, നിവാസ്, ശശി, പി.ടി.അംജത് എന്നിവരും കൗണ്‍സിലര്‍ക്കൊപ്പം മാതൃകാ പ്രവര്‍ത്തിയില്‍ പങ്കാളികളായി