ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുത പദ്ധതിയില്‍ വൈദ്യുതി ഉത്പാദനം പുനരാംഭിച്ചു.
1 min readനിലമ്പൂര്‍: ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുത പദ്ധതിയില്‍ വൈദ്യുതി ഉത്പാദനം പുനരാംഭിച്ചു. മഴ കനിഞ്ഞാല്‍ ഈ വര്‍ഷം 90 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ ഏക ചെറുകിട ജലവൈദ്യുത പദ്ധതിയാണിത്. വൈദ്യുതി നിലയത്തില്‍ ഒന്നര മെഗാവാട്ടിന്റെ രണ്ടും അരമെഗാവാട്ടിന്റെ ഒരു ജനറേറ്ററുമാണുള്ളത്. അറബികടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് പദ്ധതിയുടെ വൃഷ്ടിപ്രദ്ദേശമയ പന്തീരായിരം വനമേഖലയിലെ വെള്ളരിമലയില്‍ ഉള്‍പ്പെടെ കനത്ത മഴ ലഭിച്ചതോടെയാണ് ജലഭ്യത കുറവുമൂലം വൈദ്യുതി ഉത്പാദനം നിറുത്തി വെച്ച ആഢ്യന്‍പാറയില്‍ വീണ്ടും വൈദ്യുതി ഉത്പാദനം വീണ്ടും പുനഃരംഭിച്ചത്. മൂന്ന് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ച് പ്രതിദിനം മൂന്നര മെഗാവാട്ട് വൈദ്യുതിയാണ് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്.കഴിഞ്ഞവര്‍ഷം മഴ കുറവ് മൂലം ജൂണ്‍ 14 നാണ് ഉത്പാദനം തുടങ്ങിയത്, ഈ വര്‍ഷം ഒരു മാസം മുന്‍പ് ഉത്പാദനം തുടങ്ങിയതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ ഉത്പാദനമായ 70 ലക്ഷം യൂണിറ്റ് ഇക്കുറി 90 ലക്ഷമായി മാറുമെന്നാണ് കരുതുന്നത്.