‘കാടിന്റെ മക്കള്‍ക്കും കടലിന്റെ മക്കള്‍ക്കും സ്നേഹ പൂര്‍വ്വം’ . പോഷകാഹാരം ലഭ്യമാക്കാന്‍ നാടന്‍ കോഴി മുട്ടകള്‍ വിതരണം ചെയ്തു.
1 min readകരുളായി: ആദിവാസി കോളനികളിലും കടലോര പ്രദേശങ്ങളിലുമാണ് സി.പി.ഐ അനുകൂല സര്‍വ്വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോഴിമുട്ടകള്‍ വിതരണം ചെയ്തത്.കോവിഡും കടലാക്രമവും കാരണം ദുരിതത്തിലായ മേഖലകളില്‍ സാന്ത്വനമാവുകയും ഒപ്പം പോഷകാഹാര കുറവ് പരിഹരിക്കുകുകയും അത് വഴി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മേഖകളിലെ ആളുകളില്‍ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ജോയിന്റ് കൗണ്‍സില്‍ കടലോര, മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് കോഴിമുട്ടകള്‍ നല്‍കുന്നത്. മലയോര മേഖലയായ കരുളായി, പോത്തുകല്ല് പഞ്ചായത്തുകളില്‍ പിന്നോക്കം നില്ക്കുന്ന ആദിവാസി കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്താണ് ഓരോ വീട്ടിലേക്കും പത്ത് മുട്ടകള്‍ വീതം ലഭിക്കത്തക്ക വിധത്തില്‍ വിതരണത്തിനായി നല്‍കിയിട്ടുള്ളത്. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗം എച്ച്. വില്‍സന്റും കരുളായി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ ലീലാമ്മ വര്‍ഗ്ഗീസും ചേര്‍ന്ന് പാലക്കുന്ന് കോളനിയില്‍ മുട്ട നല്കി ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ.സി സുരേഷ് ബാബു, കേരള ലൈവ് സ്റ്റോാക്ക് ഇന്‍സ്പെക്ടര്‍ യൂണിയന് ജില്ലാ ജോയിന്റ് സെക്രട്ടറി പി.എസ് സന്തോഷ്, ജില്ലാ കൗണ്‍സില്‍ അംഗം സുഭാഷ് ശങ്കര്‍, സി.പി.ഐ നിലമ്പൂര്‍ മണ്ഡലം സെക്രട്ടറി കെ. മനോജ്, ശബരി ജാനകി, സി.പി.ഐ മണ്ഡലം സെക്രട്ടറി വേലായുധന്, ഷുഹൈബ് മൈലമ്പാറ എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ ജോയിന്റ് കൗണ്‍സില്‍ സമാഹരിച്ച പള്‍സ് ഓക്സിമീറ്ററുകളും കൈമാറി.