കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി കൃഷി വകുപ്പും ഹോര്‍ട്ടികോര്‍പ്പും

ചുങ്കത്തറ: ലോക് ഡൗണ്‍ മൂലം പ്രതിസന്ധിയിലായ ചുങ്കത്തറയിലെ വാഴകര്‍ഷകരുടെ മൂപ്പെത്തിയ നേന്ത്രവാഴകുലകള്‍ കൃഷി വകുപ്പും ഹോര്‍ട്ടികോര്‍പ്പും മുഖേന ആലപ്പുഴയ്ക്ക് ചുങ്കത്തറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കര്‍ഷക സമിതിയുടെയും നേതൃത്വത്തില്‍ സംഭരിച്ച് കയറ്റി അയച്ചു.ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ പൊതു വിപണിയില്‍ വില കുറയുകയും, വിറ്റഴിക്കാന്‍ കഴിയാത്ത സാഹചര്യത്തിനും ഇതൊരു പരിഹാരമായെന്ന് കര്‍ഷകര്‍ അറിയിച്ചു. ഗ്രാമ പഞ്ചായത്തിലെ മികച്ച കര്‍ഷകനായ വിവേകാനന്ദന്റെ 2.5 ടണ്‍ നേന്ത്ര വാഴക്കുലകളാണ് ആദ്യം സംഭരണം നടത്തിയത് . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വ്രല്സമ്മ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു സത്യന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ െനജ്മുന്നീസ, നിഷിദ, ുസൈബ, ബുഷ്റാബി എന്നിവരും , കൃഷി ഓഫീസര്‍ ലിജു എബ്രഹാം, കൃഷി അസിസ്റ്റന്റ്മാരായ ഹനീഫ, സന്ധ്യ, സുമ എന്നിവര്‍ സംബന്ധിച്ചു.