ONETV NEWS

NILAMBUR NEWS

ടീം പറമ്പ ; മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് 100200 രൂപ നല്‍കി മാതൃകയായി

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

പൂക്കോട്ടുംപാടം: കേരളത്തില്‍ കോവിഡ് മഹാമാരി ക്രമാതീതമായി വര്‍ദ്ധിച്ച് ഗുരുതരമായ സാഹചര്യത്തില്‍ ആണ് പറമ്പ ഗവണ്മെന്റ് യുപി സ്‌കൂളിലെ അധ്യാപകരും, ഓഫീസ് അറ്റന്‍ഡന്റ് അടക്കമുള്ള സ്റ്റാഫുകളും മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് തുക നല്‍കാന്‍ ഒറ്റകെട്ടായി തീരുമാനമെടുത്തത്. കഴിഞ്ഞ കോവിഡ് കാലത്ത് എല്ലാ കുട്ടികളുടെയും വീടുകളില്‍ ഭക്ഷ്യസുരക്ഷ കിറ്റ് എത്തിച്ചും, ഗ്രാമപഞ്ചായത്തിലും, വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും മാസ്‌ക്, സാനിറ്റൈസര്‍ വിതരണം ചെയ്തും ടീം പറമ്പ മാതൃകയായിരുന്നു. ഇനിയും ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നിലുണ്ടാവുമെന്ന് ടീം പറമ്പക്ക് വേണ്ടി പ്രധാന അധ്യാപകന്‍ എന്‍ പ്രദീപ് പറഞ്ഞു. പറമ്പ ഗവണ്മെന്റ് യു പി സ്‌കൂളില്‍ വെച്ച് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന ലളിതമായ ചടങ്ങില്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എന്‍ പ്രദീപ് വാക്‌സിന്‍ ചലഞ്ചിന് സ്വരൂപ്പിച്ച തുക നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് കൈമാറി. സീനിയര്‍ അസിസ്റ്റന്റ് എം ശ്രീജിത്ത് കുമാര്‍, എസ്ആര്‍ജി കണ്‍വീനര്‍ എ ശ്രീനിവാസന്‍, കെ സാജന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *