ജില്ലാ ആശുപത്രിക്ക് വീല്‍ ചെയറുമായി ചാരിറ്റബിള്‍ ട്രസ്റ്റ

നിലമ്പൂര്‍: ജില്ലാ ആശുപത്രിക്ക് വീല്‍ ചെയറുമായി ചാരിറ്റബിള്‍ ട്രസ്റ്റ്. ചുങ്കത്തറ അലിവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു. ഒരെണ്ണത്തിന് 5500 ഓളം രൂപ വില വരുന്നആറു വീല്‍ചെയറുകളാണ് ജില്ലാ ആശുപത്രി സൂപ്രണ്ട് നാലകത്ത് അബൂബക്കറിന് കൈമാറിയത്. ട്രസ്റ്റ് പ്രസിഡന്റ് ഹംസ കല്ലിടുമ്പന്‍, സെക്രട്ടറി ഹംസ വെള്ളരിക്കല്‍, ഹംസ ഇണ്ണിമാന്‍, അബ്ദുല്‍കരീം കല്ലു, ടി.എം. ഷമീര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.