മെഡിക്കല്‍ ഷോപ്പുകളില്‍ പരിശോധന നടത്തി
1 min readനിലമ്പൂര്‍: സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ പരിശോധന നടത്തി. കോവിഡ് പ്രതിരോധ സാമഗ്രികളായ മാസ്‌ക്, സാനിറ്റൈസര്‍, പി.പി.ഇ. കിറ്റ് ഉള്‍പ്പെടെയുള്ളക്ക് സര്‍ക്കാര്‍ വില നിശ്ചയിച്ച സാഹചര്യത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ വചസ്പതിയുടെ നേതൃത്വത്തില്‍ നിലമ്പൂരിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധന നടത്തി. കോവിഡ് പ്രതിരോധ സാമഗ്രികളായ 15 ഓളം ഇനങ്ങള്‍ക്കാണ് വില നിശ്ചയിച്ച് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത് മെഡിക്കല്‍ സ്റ്റോറുകളും മറ്റും പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തുന്നതിനായാണ് പരിശോധന. വില നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ഷോപ്പുകള്‍ക്കു മുന്നില്‍ പതിപ്പിക്കണമെന്ന് നിര്‍ദ്ദേശവും നല്‍കുന്നുണ്ട്. വിലകൂട്ടിവാങ്ങുന്നത് ശ്രദ്ധയില്‍പെടുകയോ പരാതി വരുകയോ ചെയ്താല്‍ കര്‍ശനമായ നടപടികളുണ്ടാകുമെന്ന് .ടി.എസ്.ഒ വാചസ്പതി പറഞ്ഞു.റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ ടി. ശ്രീജു, ഓഫീസ് സ്റ്റാഫ് പി.എ. സജി എന്നിവരും പിശോധനാ സംഘത്തിലുണ്ടായിരുന്നു.