രാജീവ് ഗാന്ധിയുടെ 30ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു.

നിലമ്പൂര്‍: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധിയുടെ 30ാം രക്തസാക്ഷിത്വ ദിനം നിലമ്പൂര്‍ മുനിസിപ്പല്‍ കോണ്‍ഗ്രസ്സ്് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ദിനാചരണം നടത്തിയത്. രാജീവ് ഗാന്ധിയുടെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ.കരീം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ഷെറി ജോര്‍ജ് അധ്യക്ഷത വഹിച്ചു.സംസ്‌ക്കാരിക സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ.ഗോപിനാഥ്, നഗരസഭാ കൗണ്‍സിലര്‍ ഡെയ്‌സി ചാക്കോ, ടി.എം.എസ് ആസിഫ്, കേമ്പില്‍ രവി തുടങ്ങിയവര്‍ സംസാരിച്ചു. 1991ല്‍ കോയമ്പത്തൂരിലെ ശ്രി പെരുമ്പത്തൂരിലാണ് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനിടയില്‍ ബോംബ് ആക്രമണത്തില്‍ രാജീവ് ഗാന്ധി കൊല ചെയ്യപ്പെട്ടത്.