രോഗികളുടെ എണ്ണം കൂടുന്നു, അമരമ്പലം ഡോമിസലറി കോവിഡ് സെന്ററില്‍ കൂടുതല്‍ മുറികള്‍ സജ്ജീകരിച്ചു.
1 min readപൂക്കോട്ടുംപാടം: പറമ്പ ഗവ. യുപിസ്‌കൂളില്‍ ഒരുക്കിയ ഡി സി സി യിലാണ് കൂടുതല്‍ രോഗികള്‍ എത്തുമെന്ന കണക്കുകൂട്ടലില്‍ കൂടുതല്‍ മുറികള്‍ ഒരുക്കിയത്. പഞ്ചായത്തില്‍ ചില കോളനികള്‍ കേന്ദ്രീകരിച്ച് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം ഉണ്ട്. നിലവില്‍ പതിമൂന്ന് പേര്‍ ഇവിടെ ചികിത്സയില്‍ കഴിയുന്നുണ്ട്. കൂടുതല്‍ പേര്‍ കോളനികളില്‍ നിന്ന് രോഗികളായി എത്താനുള്ള സാഹചര്യവും നിലനില്‍ക്കുന്നു. വീടുകളില്‍ പ്രത്യേക മുറി സൗകര്യം ഇല്ലാത്ത രോഗികള്‍ക്ക് വേണ്ടിയാണ് ഡോമിസലറി കൊവിഡ് സെന്ററുകള്‍ ഒരുക്കുന്നത്. പുതുതായി ഏര്‍പ്പെടുത്തിയ മുറികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസ്സൈന്‍, വാര്‍ഡംഗം സി സത്യന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇല്ലിക്കല്‍ അബ്ദുല്‍ റഷീദ്, സിപിഎം ലോക്കല്‍ സെക്രട്ടറി വികെ അനന്തകൃഷ്ണന്‍, തുടങ്ങിയവര്‍ സെന്ററിലെ സൗകര്യങ്ങള്‍ വിലയിരുത്തി.