കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി സെറീന്‍ ചാരിറ്റബിള്‍ സൊസൈറ്റി

നിലമ്പൂര്‍:ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ക്കും വാളണ്ടിയര്‍മാര്‍ക്കും കോവിഡ് മേഖലയില്‍ സേവനമനുഷ്ഠിക്കുന്ന പോലീസുകാര്‍ക്കും ഒരാഴ്ചത്തെ ഭക്ഷണ വിതരണം ഏറ്റെടുത്ത് സെറീന്‍ ചാരിറ്റബിള്‍ സൊസൈറ്റി മാതൃകയായി. കോവിഡ് ബാധിച്ച സെറീന്‍ അംഗങ്ങളുടെ കുടുംബത്തിന് ആശ്രയമായി സെറീന്‍ സൊസൈറ്റി മരുന്നും ഭക്ഷണവും എത്തിച്ച് സേവനം നടത്തുന്നതോടൊപ്പം ഈ മേഖലയില്‍ ഗവണ്മെന്റ് നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ക്കും വാളണ്ടിയര്‍മാര്‍ക്കും സേവന സന്നദ്ധരായി കര്‍മ്മ രംഗത്ത് പ്രവര്‍ത്തിക്കുന്ന പോലീസുകാര്‍ക്കും നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഫൈസലിന്റെ സാന്നിദ്ധ്യത്തില്‍ ഭക്ഷണപ്പൊതികള്‍ വിതരണം നടത്തി. സെറീന്‍ ജന സെക്രട്ടറി പ്രൊഫ: മുഹമ്മദ് റിയാസ്, സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഷിഹാബുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.