കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി അമരമ്പലം കൃഷിഭവനും ഗ്രാമപഞ്ചായത്തും.

പൂക്കോട്ടുംപാടം: ട്രിപ്പിള്‍ ലോക്‌ഡൌണും കനത്ത മഴയും കാരണംവില്ക്കാന്‍ കഴിയാത്ത കാര്‍ഷികോത്പന്നങ്ങള്‍ക്ക് വാട്ട്‌സ് ആപ്പ്പ് വഴിയും മറ്റും ഉപഭോക്താക്കളെ കണ്ടെത്തുകയാണ് കൃഷിഭവന്റെ നേതൃത്വത്തില്‍ ചെയ്യുന്നത്. അമരമ്പലം, ടികെ കോളനി എന്നിവിടങ്ങളിലെ കര്‍ഷകരുടെ കപ്പയും, കാരാട് നിന്നുള്ള കര്‍ഷകന്റെ കൈതചക്കയുമാണ് ആദ്യഘട്ടത്തില്‍ എത്തിച്ച് നല്‍കുന്നത്. മഴകനത്തതിനാല്‍ വിളവെടുത്തില്ലെങ്കില്‍ പൂര്‍ണമായും നശിച്ച് പോകുന്ന ഇവ കുറഞ്ഞ വിലക്കാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. അമരമ്പലം സൗത്തില്‍ കര്‍ഷകനായ സുരേഷ് കൈപ്രത്തിന്റെ കപ്പ കൃഷിയിടത്തില്‍ അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന്‍ ആദ്യകിറ്റ് ഏറ്റ് വാങ്ങി ഉദ്ഘാടനം ചെയ്തു. അമരമ്പലം കൃഷി ഓഫീസര്‍ സമീര്‍ പദ്ധതി വിശദീകരിച്ചു.വൈസ്പ്രസിഡന്റ് അനിതാ രാജു, അംഗങ്ങളായ അബ്ദുല്‍ ഹമീദ് ലബ്ബ, നറുക്കില്‍ വിഷ്ണൂ, സമീമ എന്നിവര്‍ സംബന്ധിച്ചു. കപ്പ 5 കിലോക്ക് 50 രൂപക്കും , പൈനാപ്പിള്‍ 5 കിലോക്ക് 100 രൂപക്കുമാണ് വില്‍ക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഇത്തരത്തില്‍ ഹോം ഡെലിവറി ചെയ്യുവാനാണ് പദ്ധതി ഇടുന്നത്.