തേള്‍പ്പാറ പി എച്ച് സിക്ക് പള്‍സ് ഓക്‌സിമീറ്റര്‍ നല്‍കി കെ എസ് ടി എ.
1 min readപൂക്കോട്ടുംപാടം: തേള്‍പ്പാറ പി എച്ച് സി യില്‍ നടന്ന പരിപാടിയില്‍ കെ എസ് ടി എ ജില്ല എക്‌സിക്യൂട്ടീവ് അംഗം പി സി നന്ദകുമാര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. റഹ്മാന് ഓക്‌സിമീറ്ററുകള്‍ കൈമാറി. ഇടതുപക്ഷ അദ്ധ്യാപകരുടെ സംഘടനയായ കേരള സ്റ്റേറ്റ് ടീച്ചേര്‍സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി കെ എസ് ടി എ ഒരു കോടി രൂപയുടെ പള്‍സ് ഓക്‌സി മീറ്റര്‍ നല്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അമരമ്പലം പഞ്ചായത്തിലെ തേള്‍പ്പാറ ഹെല്‍ത്ത് സെന്ററിനും ഓക്‌സി മീറ്റര്‍ കൈമാറിയത്. 20 ഓക്‌സിമീറ്ററുകളാണ് കൈമാറിയത്. അമരമ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതാരാജു, സി പി എം അമരമ്പലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി കെ അനന്തകൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുന്ദരന്‍, കെ എസ് ടി എ ബ്രാഞ്ച് പ്രസിഡന്റ് കെ ശ്രീജിത്കുമാര്‍, സബ്ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഇ . ഉണ്ണികൃഷ്ണന്‍, കമ്മിറ്റി അംഗങ്ങളായ സി ടി ഫിറോസ് ബാബു, കെ. വിനു, കെ സാജന്‍ എന്നിവര്‍ സംബന്ധിച്ചു.