പട്ടികവര്‍ഗ്ഗ കോളനികളില്‍ ഭക്ഷ്യ കിറ്റുകള്‍ എത്തിച്ച് ചുങ്കത്തറ ഗ്രാമ പഞ്ചായത്ത്

ചുങ്കത്തറ: പട്ടികവര്‍ഗ്ഗ കോളനികളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു, ഭക്ഷ്യ കിറ്റുകള്‍ എത്തിച്ച് ചുങ്കത്തറ ഗ്രാമ പഞ്ചായത്ത്.
പഞ്ചായത്തിലെ പള്ളികുത്ത് ബ്ലോക്ക്ഡിവിഷനില്‍ ഉള്‍പ്പെട്ട പട്ടികവര്‍ഗ്ഗ കോളനികളില്‍ കോവിഡ് ടെസ്റ്റ് നടത്തിയവയില്‍ പകുതിയിലധികം ആളുകള്‍ക്കും പോസിറ്റീവായ സാഹചര്യത്തില്‍ ബുദ്ധിമുട്ടിലായ പട്ടികവര്‍ഗ്ഗ കോളനികളിലെ മുഴുവന്‍ കുടുബങ്ങള്‍ക്കും ഗ്രാമപഞ്ചായത്ത് ഭക്ഷണ കിണ് എത്തിച്ചു നല്‍കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വല്‍സമ്മ സെബാസ്റ്റ്യന്‍ ആര്‍.ആര്‍.ടി ടീമിന് ഭക്ഷണ കിറ്റുകള്‍ കൈമാറി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിന്ദു സത്യന്‍, നിലമ്പൂര്‍ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ സുരേഷ് പഞ്ചായത്ത് അംഗങ്ങളായ പുരുഷോത്തമന്‍ , ഹാന്‍സി ആശവര്‍ക്കര്‍ റോജ, ആര്‍.ആര്‍.ടി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.