ONETV NEWS

NILAMBUR NEWS

യൂത്ത് ലീഗും വൈറ്റ് ഗാര്‍ഡും സംയുക്തമായി ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ യൂത്ത് ലീഗും വൈറ്റ് ഗാര്‍ഡും സംയുക്തമായി ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തിലാണ് അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കോവിഡ് ബാധിച്ചവരുടെ വീടുകളില്‍ പ്രവര്‍ത്തകര്‍ എത്തിയാണ് അണു നശീകരണം നടത്തുന്നത്. യാതൊരു പ്രതിഫലവും പറ്റാതെയാണ് യൂത്ത് ലീഗും വൈറ്റ് ഗാര്‍ഡും അണു നശീകരണം നടത്തുന്നത്.ശനിയാഴ്ച്ച പാറക്കപ്പാടത്തെ നാല് വീടുകളില്‍ പ്രവര്‍ത്തകരെത്തി അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. യൂത്ത് ലീഗ് അമരമ്പലം പഞ്ചായത്ത് പ്രസിണ്ടന്റ് സജില്‍ പാറക്കപ്പാടം, വൈറ്റ്ഗാര്‍ഡ് അംഗം പൂവത്തിങ്ങല്‍ നിസാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അണു നശീകരണം. കോവിഡ് ബാധിച്ചവരുടെ വീടുകള്‍ അണുവിമുക്തമാക്കാന്‍ തങ്ങള്‍ സന്നദ്ധരാണന്നും രാഷ്ട്രീയ മത ഭേത മന്യേ തങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുമെന്നും ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിച്ചു നല്‍കുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
ബന്ധപ്പേടേണ്ട നമ്പറുകള്‍:
9447417889
7558983639
9656638655
9048123712
9048390111
9605992993

Leave a Reply

Your email address will not be published. Required fields are marked *