കോവിഡ് ബാധിത കുടുംബങ്ങള്‍ക്ക്ഭക്ഷണമെത്തിച്ച് നിലമ്പൂര്‍ എസ്എന്‍.ഡി.പി. യൂണിയന്‍ യൂത്ത് മൂവ്‌മെന്റ്

ചുങ്കത്തറ: കൊറോണ ദുരിതകാലത്ത് കോവിഡ് ബാധിച്ച് വീട്ടില്‍ കഴിയുന്ന കുടുബങ്ങള്‍ക്കും, പ്രദേശത്ത് പട്ടിണിയിലായ കുടുബങ്ങള്‍ക്കും, ബ്ലോക്ക് പഞ്ചായത്ത് ചുങ്കത്തറ ചുങ്കത്തറ സി.എച്ച്.സി യില്‍ തുടങ്ങിയ കോവിഡ് സെന്റെറിലേക്കും ഡയാലിസിസ് ചെയ്യുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണമെത്തിച്ചുകൊണ്ടിരിക്കുകയാണ് നിലമ്പൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ യൂത്ത് മൂവ്‌മെന്റ്. സി.എച്ച്.സി യില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര്‍ക്ക് ഭക്ഷണം കൈമാറി, ബ്ലോക്ക് മെമ്പര്‍ സി.കെ.സുരേഷ്, മെഡിക്കല്‍ ഓഫീസര്‍ ലാല്‍ പരമേശ്വര്‍, എസ്എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി ഗിരീഷ് മേക്കാട്, അഡ്വ.സോമന്‍, എസ്എന്‍.ഡി.പി. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ഓമനക്കുട്ടന്‍, സെക്രട്ടറി ബോബി കാലായില്‍, പി കെ രമണന്‍, സുമിത്ത്, ലിഷ സോമന്‍, രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.